Saturday, 25 August 2012

ശരീരം ഇങ്ങനെയും വായിക്കാം -കെ.വി. സുമിത്ര(ഡി .സി .ബുക്സ്‌ )

സ്ത്രൈണാനുഭവം പുരുഷന് സങ്കല്പവും സ്ത്രീക്ക് യാഥാര്‍ത്ഥ്യവുമാണെന്ന തിരിച്ചറിവ് സ്ത്രീ എഴുത്തുകാരികള്‍ നേടിക്കഴിഞ്ഞ ഒരു കാലത്തിന്റെ പശ്ചാത്തലത്തിലാണ് സുമിത്രയുടെ സൌമ്യമായ ഉ•ാദംനിറഞ്ഞ ഈ കവിതകളിലൂടെ ഞാന്‍ കടന്നുപോകുന്നത്. അതേ എഴുത്തിനെ "ഏറ്റവും വന്യവും സ്വകാര്യവുമായ ഉ•ാദം'' എന്നു നിര്‍വചിക്കുന്ന ഒരു സ്ത്രീഹൃദയം ഈ വാങ്മയത്തില്‍ സ്പμിക്കുന്നു. സാമൂഹികവും വൈകാരികവും ചിന്താപരവുമായ പാരതന്ത്യ്രങ്ങളുടെ കനകപഞ്ജരം ഭേദിക്കാന്‍ ശ്രമിക്കുന്ന ഉത്കടമായ ചിറകടികള്‍ ഈ കവിതകളെ മുഖരമാക്കുന്നു. മുറിഞ്ഞ ചിറകില്‍നിന്നും ചിലപ്പോള്‍ ആത്മാവിലേക്ക് ചോരത്തുള്ളികള്‍ തെറിക്കുന്നു. 'അക്രമങ്ങള്‍ ഭ്രാന്തിന്റെ ഉണര്‍ന്നിരിക്കുന്ന ആത്മാവാണ്' എന്ന് ഈ കവിക|ത്തുമ്പോള്‍ ആത്മാവിഷ്കാരത്തിന് ആവേശംകൊള്ളുന്ന പുതിയ പെണ്‍തലമുറയുടെ ജീവസ്പμം നാം അറിയുന്നു.

-ബാലചന്ദ്രന്‍ ചുള്ളിക്കാട്

Thursday, 23 August 2012

ഏ.വി .സന്തോഷ്‌ കുമാര്‍ /പെണ്‍ഡ്രൈവ്‌ (കവിതകള്‍ )

വഴിവക്കില്‍ നിന്ന് പിന്നാലെ കൂടുകയും എത്ര ഓടിച്ചുവിട്ടാലും പോവാതെ വീട്ടില്‍ കയറി ഇരുപ്പുറപ്പിക്കുകയും ചില കുഞ്ഞിപ്പൂച്ചകളെപ്പോലെ ഒച്ചയനക്കങ്ങളോ,ബഹളങ്ങളോ ഇല്ലാതെ വായനക്കാരന്റെ ഉള്ളില്‍ കടന്ന്‌ ഇരുപ്പുറപ്പിക്കുന്നവയാണ് പെണ്‍ഡ്രൈവിലെ കവിതകള്‍ (ധന്യ .എം ഡി )

പ്രവാസത്തിന്റെ പുസ്തകം /കുഴൂര്‍ വില്‍സന്‍ (പാപ്പിറസ് ബുക്സ്‌ )പ്രവാസിയുടെ ജീവിതം വെയിലില്‍ നിവര്‍ത്തിയ ഒരു കുട പോലെ ആണ് / എം എന്‍ വിജയന്‍.

പ്രവാസത്തിന്‍റെ പുസ്തകം
എഡിറ്റര്‍ / കുഴൂര്‍ വില്‍സണ്‍
പഠനങ്ങള്‍ / അനുഭവങ്ങള്‍
ബാബു ഭരദ്വാജ് ,മുസാഫിര്‍ അഹമ്മദ്‌, കരുണാകരന്‍, സിതാര എസ്. ബെന്യാമിന്‍
മൈന ഉമൈഖന്‍, കുറുമാന്‍ . ഷാജി അമ്പലത് , ശശി കൈതമുള്ള് തുടങ്ങിയവരുടെ എഴുത്തുകള്‍ .
പ്രസാധനം / പാപ്പിറസ് ബുക്സ്
വിതരണം / എന്‍ ബി എസ്‌

എസ്.ജയേഷ് /ക്ള (കഥകള്‍ )

കാതൽത്തിടമ്പും മൊഴിയുടെ തിണർപ്പുമുൾല കഥകൾ. നേരേ പോ, നേരേ വാ എന്നതാണ് ഈ കഥകളുടെ ഉടവാൾച്ചന്തം. ഒറ്റവായനയിൽ തെളിയുന്ന ചന്തം. വായനക്കാരനിൽ അനായാസമായി പടർന്നു കയറുന്ന ഈ തെളിമയാണ് ജയേഷിന്റെ കഥകളുടെ മുഖ്യവിശേഷം. ഇ സുഗമസൌന്ദര്യം അശിക്ഷിതന്റേതല്ല, മറിച്ച് സൂക്ഷ്മതയുള്ള ഒരെഴുത്തുകാരന്റേതാണെന്ന് കഥകളുടെ വായന ക്രമേണ ബോധ്യപ്പെടുത്തുന്നുണ്ട്. ആദ്യത്തെ കഥയായ ‘മറിയയും അവിശുദ്ധബന്ധങ്ങളും (സാരോപദേശകഥ)‘ ജയേഷിയൻ കഥയെഴുത്തിന്റെ ക്ലാസ്സിക് മാതൃക്അയാണ്. മലയാൾഗ്രാമീണരുടെ പതിവ് സംഭാഷണശൈലിൽ നേരിട്ടുള്ള ആഖ്യാനം വാർന്നുവീഴുന്നു. സുന്ദരിയായ മറിയ യൌവ്വനത്തിൽ വിധവയാകുന്നു. ‘ദുരുദ്ദേശങ്ങളൊന്നും കൂടാതെ’ അവൾ ചിലരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ‘കപടമായൊരു നിഷ്കളങ്കതയോടെ’ കഥാകാരൻ ആഖ്യാനം ചെയ്യുന്നു. ഒരു കുമ്പസാരക്കൂട്ടിന്റെ കവലയിൽ അവൾ വഴിതിരിയുന്നു. അലസവായനയിൽ ഇത്രയേയുള്ളൂ കഥ. പക്ഷേ കഥ മാത്രമല്ലല്ലോ കഥ. ജയേഷിന്റെ കഥകളുടെ പൊരുളടയാളങ്ങൾ ഈ സവിശേഷ അന്തരീക്ഷനിർമ്മിതിയാണെന്ന് ഞാൻ കരുതുന്നു. ഒരു കുനുഷ്ഠുകാരന്റെ കണിശബുദ്ധിയോടെ തന്റെ വായനക്കാരന് ജയേഷ് ഒരു ചോക്ലേറ്റ് നൽകുന്നു. അത് നൊട്ടിനുണയുമ്പോൾ അയാളുടെ ലോകം മാറുന്നു എന്നൊക്കെ എഴുതിയാൽ അത് കടന്ന കൈയ്യാകും. പക്ഷേ അവിടെ ഒന്നും സംഭവിക്കാതിരിക്കുന്നില്ല എന്നത് രേഖപ്പെടുത്തേണ്ടതു തന്നെയാൺ`. എല്ലാ കഠിനതകൾക്കും അതീതമായി ജീവിതത്തിന് ഒരു ലാളിത്യമുണ്ടെന്നും അതിനൊരു കർത്തൃത്വമുണ്ടെന്നും ജയേഷിന്റെ കഥകൾ ഓർമ്മപ്പെടുത്തുന്നു. ഒരു ഐൻസ്റ്റൈൻ സൂത്രവാക്യം നന്നായി ഗ്രഹിച്ച ഒരാൾ അത് പ്രൈമറി ക്ലാസ്സിൽ പഠിപ്പിക്കുന്നതിന്റെ ലാളിത്യം ജയേഷിന്റെ എഴുത്തുവഴിയിൽ കാണുന്നുണ്ട്.

പി ജെ ജെ ആന്റണി

മരിച്ചവര്‍ കൊണ്ടുപോകുന്നത് /മനോജ്‌ മേനോന്‍ (കവിത സമാഹാരം )